Quantcast

കെ.എം. ഷാജിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ 47,35,500 രൂപ സർക്കാർ കണ്ടുകെട്ടും

പിടിച്ചെടുത്ത തുക കണ്ടുകെട്ടാൻ വിജിലൻസിന് അനുമതി നൽകി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി

MediaOne Logo

Web Desk

  • Published:

    4 Nov 2022 4:22 PM GMT

കെ.എം. ഷാജിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ 47,35,500 രൂപ സർക്കാർ കണ്ടുകെട്ടും
X

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ തുക സർക്കാർ കണ്ടുകെട്ടും. പിടിച്ചെടുത്ത 47,35,500 രൂപ കണ്ടുകെട്ടാൻ ആഭ്യന്തരവകുപ്പ് വിജിലൻസിന് അനുമതി നൽകി ഉത്തരവിറക്കി. തുക അനധികൃത സ്വത്താണെന്ന് വിജിലൻസ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. വിജിലൻസ് വീട്ടിൽ നിന്ന് പിടിച്ചെടുത്ത പണം വിട്ടുനൽകണമെന്ന കെഎം ഷാജിയുടെ ഹരജി കോഴിക്കോട് വിജിലൻസ് കോടതി നേരത്തെ തള്ളിയിരുന്നു. പിടിച്ചെടുത്ത പണം തിരികെ നൽകേണ്ടതില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

കണ്ണൂരിലെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത 47, 35,500 രൂപ തിരികെ വേണമെന്നായിരുന്നു ഷാജിയുടെ ആവശ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു വിജിലൻസ് പണം പിടിച്ചെടുത്തത്. പണം വിട്ട് നൽകുന്നത് അന്വേഷണത്തെ കാര്യമായി തന്നെ ബാധിക്കുമെന്ന് വിജിലൻസ് കോടതിയിൽ വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചു.

അഴിക്കോട്ടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത 4735500 രൂപ പാർട്ടിയുടെ ബൂത്ത് കമ്മിറ്റികളിൽനിന്ന് കിട്ടിയ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നുമായിരുന്നു കെഎം ഷാജിയുടെ വാദം. ഇത് തിരികെ ലഭിക്കണമെന്ന് ചൂണ്ടികാട്ടി ഫണ്ട് പിരിവിന്റെ രേഖകൾ ഷാജി കോടതിയിൽ സമർപ്പിച്ചിരുന്നു. ഷാജി ഹാജരാക്കിയ 20,000 രൂപയുടെ രസീതുകളടക്കം വ്യാജമാണെന്നും പതിനായിരം രൂപക്ക് മുകളിലുള്ള തുക ഇത്തരത്തിൽ രസീത് ഉപയോഗിച്ച് പിരിച്ചെടുക്കാനാവില്ലെന്നും വിജിലൻസ് വാദിച്ചു. മേൽക്കോടതിയെ സമീപിക്കുമെന്ന് കെഎം ഷാജിയുടെ അഭിഭാഷകർ വ്യക്തമാക്കി.

അഴിക്കോട് ഹയർ സെക്കണ്ടറി സ്‌കൂളിന് പ്ലസ്ടു അനുവദിക്കാമെന്ന് പറഞ്ഞ് കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നും 1.47 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നുമാണ് കേസ്. തുടർന്ന് അഴീക്കോട്ടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

47,35,500 rupees found in KM Shaji's house will be confiscated by the government

TAGS :

Next Story