Quantcast

ഇന്നും വ്യാപക പരിശോധന: 48 ഹോട്ടലുകള്‍ അടച്ചുപൂട്ടി, 92 കടകൾക്ക് നോട്ടീസ്

ചിക്കൻ ഉത്പന്നങ്ങളാണ് പിടിച്ചെടുത്തതിൽ ഏറെയും

MediaOne Logo

Web Desk

  • Updated:

    2023-01-04 15:35:30.0

Published:

4 Jan 2023 3:32 PM GMT

ഇന്നും വ്യാപക പരിശോധന: 48 ഹോട്ടലുകള്‍ അടച്ചുപൂട്ടി, 92 കടകൾക്ക് നോട്ടീസ്
X

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിൽ ഇന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. 48 കടകൾ അടച്ചുപൂട്ടി. 92 കടകൾക്ക് നോട്ടീസ് നല്‍കി. കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വൻതോതിൽ പഴകിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ പിടികൂടി. കോട്ടയത്ത് നഗരസഭാ ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു.

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് രശ്മി മരിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ നടത്തുന്ന പരിശോധന ഇന്നും തുടരുകയാണ്. 547 ഇടത്താണ് ഇന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന നടന്നത്. 48 കടകൾ അടച്ചുപൂട്ടി. 92 ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. 30 കടകൾക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി.18 ഹോട്ടലുകൾ പ്രവർത്തിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്. 50 കടകൾക്ക് നിലവാരം മെച്ചപ്പെടുത്താനുള്ള നോട്ടീസും നൽകിയിട്ടുണ്ട്.

രാവിലെ കണ്ണൂർ കോർപറേഷൻ പരിധിയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധനയിൽ കണ്ടെത്തിയത് പഴകിയതും പുഴുവരിച്ചതുമടക്കം ഉപയോഗയോഗ്യല്ലാത്ത നിരവധി ഭക്ഷ്യസാധനങ്ങളാണ്. ആഴ്ചകളോളം പഴക്കമുള്ള ഭക്ഷ്യ ഉല്പന്നങ്ങളാണ് വിവിധ ഹോട്ടലുകളിലെ ഫ്രീസറുകളിൽ സൂക്ഷിച്ചിരുന്നത്. ചിക്കൻ ഉത്പന്നങ്ങൾ ആണ് പിടിച്ചെടുത്തതിൽ ഏറെയും. ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയതായും സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുമെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. തൃപ്പൂണിത്തുറ, അങ്കമാലി, മൂവാറ്റുപുഴ, ഉദയംപേരൂർ തുടങ്ങിയ സ്ഥലങ്ങളിലും ഇന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം വ്യാപകമായ പരിശോധന നടത്തി. അതിനിടെ കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടായ കോട്ടയം സംക്രാന്തിയിലെ ഹോട്ടലിന് മാനദണ്ഡങ്ങൾ പാലിക്കാതെ ലൈസൻസ് പുതുക്കി നൽകിയതിനാണ് നടപടി.

TAGS :

Next Story