മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 48.91 ലക്ഷം രൂപ അനുവദിച്ചു
ഔദ്യോഗിക വസതിയിൽ മരപ്പട്ടി ശല്യവും ചോർച്ചയുമുണ്ടെന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞിരുന്നു.
തിരുവനന്തപുരം: മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 48.91 ലക്ഷം രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പാണ് ഭരണാനുമതി നൽകി ഉത്തരവിറക്കിയത്. ഔദ്യോഗിക വസതിയിൽ മരപ്പട്ടി ശല്യവും ചോർച്ചയുമുണ്ടെന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞിരുന്നു. അതിന് മുമ്പ് തന്നെ അറ്റകുറ്റപ്പണിക്ക് ഭരണാനുമതി നൽകി ഉത്തരവായിരുന്നു.
ക്ലിഫ് ഹൗസിൽ ഒരു ഗ്ലാസ് വെള്ളം അടച്ചുവെച്ചില്ലെങ്കിൽ മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന സ്ഥിതിയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. വലിയ സൗകര്യങ്ങളോടെയാണ് മന്ത്രിമാർ താമസിക്കുന്നതെന്നാണല്ലോ ജനങ്ങളൊക്കെ കരുതുന്നത്. ആ മന്ത്രിമാർ താമസിക്കന്ന ചില വീടുകളുടെ അവസ്ഥ എന്താണ്? രാവിലെ ഇടേണ്ട ഷർട്ടൊക്കെ ഇസ്തിരിയിട്ട് വച്ചുവെന്ന് കരുതുക. കുറച്ച് കഴിയുമ്പോൾ അതിന്റെ മേൽ വെള്ളം വീഴും. ഏതാ വെള്ളം? മരപ്പട്ടിയുടെ മൂത്രം-മുഖ്യമന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16