ലൈം ബോംബ് മിഠായി കഴിച്ച 5 വിദ്യാർഥി ഭക്ഷ്യ വിഷബാധ
മൂലംകോട് എ.യു.പി സ്കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത്
പാലക്കാട്: മിഠായി കഴിച്ച 5 വിദ്യാർഥികൾക്ക് ചർദ്ദിയും,വയറ്റിളക്കവും ബാധിച്ചു. മൂലംകോട് എ.യു.പി സ്കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചീരക്കുഴിലെ പലചരക്ക് കടയിൽ നിന്ന് വാങ്ങിയ ലൈം ബോംബ് എന്നറിയപ്പെടുന്ന മിഠായിയാണ് വിദ്യാർഥികള്‍ കഴിച്ചത്. ഒരു വിദ്യാർഥി വാങ്ങിയ മിഠായി ഉച്ച സമയത്ത് സഹപാഠികള്‍ക്ക് നൽകുകയായിരുന്നു. ഇത് കഴിച്ചതിനെ തുടർന്ന് ആരോഗ്യനില വഷളായ വിദ്യാർഥികളെ ആലത്തുർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദ്യാർഥികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർഥികളുടെ ആരോഗ്യനില ത്യപ്തികരമാണെന്നും അൽപ്പനേരത്തെ നിരീക്ഷണത്തിന് ശേഷം വീടുകളിലേക്ക് മടങ്ങാമെന്നും ആരോഗ്യവിദഗ്ദൻ അറിയിച്ചു.
Next Story
Adjust Story Font
16