സംസ്ഥാനത്തെ ശിശുക്ഷേമസമിതിയില്‍ നിന്ന് കുടുംബങ്ങളുടെ സംരക്ഷണത്തിലേക്ക് എത്തിയത് 56 കുഞ്ഞുങ്ങള്‍
കുഞ്ഞുങ്ങളെ ദത്തെടുക്കാനായി മൂവായിരത്തോളം അപേക്ഷകളാണ് ശിശുക്ഷേമ സമിതിയുടെ മുന്നിലുള്ളത്
തിരുവനന്തപുരം: കഴിഞ്ഞ വർഷംകേരളത്തിലെ ശിശുക്ഷേമസമിതിയില്‍ നിന്ന് കുടുംബങ്ങളുടെ സംരക്ഷണത്തിലേക്ക് എത്തിയത് 56 കുഞ്ഞുങ്ങള്‍. ഫെബ്രുവരി മുതൽ ഡിസംബർ വരെയാണ് ഇത്രയും കുഞ്ഞുങ്ങളെ രാജ്യത്തിനകത്തും പുറത്തുമായി ദത്ത് നൽകിയത്. സമിതിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം കുട്ടികളെ ദത്ത് നൽകിയ വർഷം കൂടിയാണ് കഴിഞ്ഞ് പോയത്. കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ വേണ്ടിയുള്ള മൂവായിരത്തോളം അപേക്ഷകളും സമിതിക്ക് മുന്നിലുണ്ട്...
കേന്ദ്ര ഏജന്‍സിയായ സെന്‍റല്‍ ആഡോപഷ്ചന്‍ റിസോഴ്സ് അതോറിറ്റി എന്ന ആപ്പ് വഴിയാണ് രാജ്യത്തിന്റെ അകത്തും പുറത്തേക്കുമായി സനാഥത്വത്തിന്റെ സ്നേഹത്തണലിലേക്ക് 56 കുരുന്നുകൾ പറന്നുയർന്നത്.
23 കുട്ടികളെ തിരുവനന്തപുരത്തെ ആസ്ഥാനമന്ദിരത്തിൽനിന്നാണ് നൽകിയത്. കൊല്ലം, കാസർകോട്, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം എന്നിവിടങ്ങിൽനിന്നാണ് ബാക്കിയുള്ള കുട്ടികളെ ദത്ത് നൽകിയത്..
ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കാനും ആളുകൾ മുന്നോട്ടേക്ക് വരുന്നുണ്ട്...വിദേശികൾ മാത്രമാണ് മുമ്പ് ഇത്തരം കുഞ്ഞുങ്ങളെ ദത്തെടുത്തിരുന്നതെങ്കിൽ ഇപ്പോൾ മലയാളികളും ഇതിന് സന്നദ്ധരാകുന്നു എന്നത് ശ്രദ്ധേയമാണ്.
അമ്മത്തൊട്ടിലിലൂടെയും ഉപേക്ഷിക്കപ്പെട്ട നിലയിലും അവകാശികളില്ലാതെ സമിതിയിലെത്തുന്ന കുട്ടികളെയുമാണ് ദത്ത് നൽകുന്നത്. സമിതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അധികം കുട്ടികളെ ദത്ത് നൽകിയ വർഷം കൂടിയാണ് കഴിഞ്ഞുപോയത്..കുഞ്ഞുങ്ങളെ ദത്തെടുക്കാനായി മൂവായിരത്തോളം അപേക്ഷകളാണ് ശിശുക്ഷേമ സമിതിയുടെ മുന്നിലിന്നിയും ബാക്കിയുള്ളത്...
Adjust Story Font
16