Quantcast

ശനി, ഞായർ ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സിയുടെ 60% സർവ്വീസുകളും നിരത്തിലിറങ്ങും

കോവിഡ് രണ്ടാം ഘട്ട വ്യാപനം ഉണ്ടാകുന്നതിന് മുൻപ് ഞാറാഴ്ചകളിൽ ഏകദേശം 2300 ബസുകളാണ് സർവ്വീസ് നടത്തിയിരുന്നത്.

MediaOne Logo

Web Desk

  • Published:

    23 April 2021 4:03 PM GMT

ശനി, ഞായർ ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സിയുടെ 60% സർവ്വീസുകളും നിരത്തിലിറങ്ങും
X

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങൾ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സർക്കാർ നി​ർദ്ദേശാനുസരണം കെ.എസ്.ആർ.ടി.സി ഞാറാഴ്ചകളിൽ സർവ്വീസ് നടത്തുന്ന ദീർഘദൂര സർവ്വീസുകളുടേയും, ഓർഡിനറി സർവ്വീസുകളുടേയും 60% ഏപ്രിൽ 24, 25 (ശനി, ഞായർ ) ദിവസങ്ങളിൽ സർവ്വീസ് നടത്തും. കോവിഡ് രണ്ടാം ഘട്ട വ്യാപനം ഉണ്ടാകുന്നതിന് മുൻപ് ഞാറാഴ്ചകളിൽ ഏകദേശം 2300 ബസുകളാണ് സർവ്വീസ് നടത്തിയിരുന്നത്. ഇതിന്‍റെ 60% സർവ്വീസുകളാണ് ഈ ദിവസങ്ങളി‍ൽ ഓപ്പറേറ്റ് ചെയ്യുന്നത്.

ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യഥാ സമയം പരീക്ഷ സെന്‍ററുകളിൽ എത്തുന്നതിനും, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ എന്നിവിടങ്ങിൽ എത്തുന്ന യാത്രാക്കാർക്കും വേണ്ടിയുള്ള സർവ്വീസുകൾ ഉറപ്പാക്കുമെന്നും സി.എം.ഡി ബിജുപ്രഭാകർ ഐ.എ.എസ് അറിയിച്ചു. അതേ സമയം കെ.എസ്.ആർ.ടിസി അവശ്യ സർവ്വീസ് ആയതിനാൽ ഏപ്രിൽ 21 ന് ഇറങ്ങിയ സർക്കാർ ഉത്തരവ് (GO) 378/ 21 പ്രകാരം ഏപ്രിൽ 24 ന് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെങ്കിലും ഇപ്പോൾ കോവിഡ് വ്യാപനം തുടരുന്നതിനാൽ രോ​ഗ വ്യാപനം തടയുന്നതിനും, സർവ്വീസ് ഓപ്പറേഷൻ ഈ ദിവസം കുറച്ചതിനാലും ശനിയാഴ്ച കെ.എസ്.ആർ.ടി.സിയിലെ മുഴുവൻ വിഭാ​ഗത്തിലെ ജീവനക്കാർക്കും അവധി ആയിരിക്കുമെന്നും സി.എം.ഡി അറിയിച്ചു. ഈ ദിവസം ജോലി ചെയ്യുന്ന മെക്കാനിക്കൽ , ഓപ്പറേറ്റിം​ഗ് വിഭാ​ഗങ്ങളിലെ ജീവനക്കാർക്ക് മറ്റൊരു ദിവസം കോമ്പൻസേറ്ററി അവധി അനുവദിക്കുമെന്നും സി.എം.ഡി അറിയിച്ചു.

TAGS :

Next Story