'61 അപേക്ഷകളിൽ ഒരു ഫോൺ നമ്പര്‍'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ വീണ്ടും വ്യാപക തട്ടിപ്പ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടതത്തിയ തട്ടിപ്പിന്റെ തുടർച്ചയായാണ് വിജിലൻസ് പരിശോധന കർശനമാക്കിയത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പില്‍ താലൂക്ക്,വില്ലേജ് അടിസ്ഥാനത്തിൽ വിജിലൻസ് പരിശോധന ശക്തമാക്കി. വിശദമായ പരിശോധനയിൽ കൂടുതൽ തട്ടിപ്പുകൾ കണ്ടെത്തി. ഏജന്റിന്റെ ഫോൺ നമ്പറാണ് വർക്കലയിൽ ആറ് അപേക്ഷകളിൽ നൽകിയത്. കൊല്ലത്ത് അപേക്ഷിക്കാത്ത ആളിന് നൽകിയത് നാല് ലക്ഷം രൂപയാണ്. അടൂർ ഏനാദി മംഗളത്ത് 61 അപേക്ഷകളിൽ ഒരു ഫോൺ നമ്പറാണ് നൽകിയത്. ആലപ്പുഴയിൽ ഒമ്പത് മെഡിക്കൽ സർട്ടിഫിക്കറ്റുകളാണ് ഒരു ദിവസം ഒരു ഡോക്ടർ നൽകിയത്. പാലക്കാട് ആലത്തൂർ വില്ലേജിൽ ലഭിച്ച 78 അപേക്ഷകളിലും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത് സ്വകാര്യ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ തട്ടിപ്പിന്റെ തുടർച്ചയായാണ് വിജിലൻസ് പരിശോധന കർശനമാക്കിയത്. ദുരിതാശ്വാസനിധിയുടെ പേരിൽ സംഘടിതമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വിജിലൻസ് മേധാവി എ ഡി ജി പി മനോജ് എബ്രഹാം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തട്ടിപ്പ് നടക്കുന്നുവെന്ന പരാതിയിൽ കലക്ടറേറ്റുകളിൽ വിജിലൻസിന്റെ പരിശോധന കഴിഞ്ഞദിവസം മുതൽ തുടങ്ങിയിരുന്നു.
സംസ്ഥാനത്തെ 14 കലക്ടറേറ്റുകളിലാണ് 'ഓപ്പറേഷൻ സിഎംഡിആർഎഫ്' എന്ന പേരിൽ പരിശോധന നടന്നത്. വ്യാജ രേഖകൾ ചമച്ച് സഹായം തട്ടിയെടുക്കുന്നു, ഏജന്റുമാർ കമ്മിഷൻ തട്ടിയെടുക്കുന്നു എന്നിവയാണ് പ്രധാന പരാതികൾ. രോഗമില്ലാത്തവരക്കൊണ്ടും അപേക്ഷകൾ നൽകിച്ച് പണം തട്ടിയതിനു പിന്നിൽ ഏജന്റുമാരുടെ ഒത്തുകളിയാണെന്ന് പരിശോധനയിൽ വ്യക്തമായി. തട്ടിപ്പിന് ഉദ്യോഗസ്ഥരും കൂട്ടുനിന്നോ എന്ന കാര്യം വിജിലൻസ് വിശദമായി പരിശോധിക്കും.
തിരുവനന്തപുരത്ത് ഒരു മൊബൈൽ നമ്പറിൽ നൽകിയ 16 അപേക്ഷകളിലും ഫണ്ട് അനുവദിച്ചു. കൊല്ലം പുനലൂരിൽ ഒരു ഡോക്ടർ നൽകിയത് 1500 മെഡിക്കൽ സർട്ടിഫിക്കറ്റുകളാണ്.കലക്ടറേറ്റിലെ ഉദ്യോഗസ്ഥരുംഏജന്റുമാരും തമ്മിലുള്ള ഇടപാടുകളാണ് ഇതിന് പിന്നിലെന്നാണ് വിവരം. ചില അപേക്ഷകൾ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു.അസുഖം ഇല്ലാത്തവരെ കൊണ്ട് അപേക്ഷ നൽകിക്കുന്ന ഏജൻറ്മാർ പണം പങ്കിട്ടെടുക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു.
Adjust Story Font
16