Quantcast

അനന്തപുരിക്ക് ഇനി കലയുടെ രാപകലുകൾ; സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് അരങ്ങുണരും

2016 ലാണ് അവസാനമായി കലോത്സവത്തിന് തലസ്ഥാനം വേദിയായത്

MediaOne Logo

Web Desk

  • Updated:

    2025-01-04 01:59:12.0

Published:

4 Jan 2025 1:03 AM GMT

kerala school kalolsavam
X

തിരുവനന്തപുരം: 63-ാമത് സംസ്ഥാന കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും.25 വേദികളിൽ പതിനയ്യായിരത്തിലേറെ കൗമാര കലാകാരന്മാർമാറ്റുരക്കും. മലയാളത്തിന്‍റെ മഹാ കഥാകാരന് സമർപ്പിച്ച ഒന്നാം വേദിയായ എംടി നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരി തെളിക്കും.

2016 ലാണ് അവസാനമായി കലോത്സവത്തിന് തലസ്ഥാനം വേദിയായത്. ഏഴു വർഷത്തിനുശേഷം ഒരിക്കൽകൂടി കലാമാങ്കത്തിന് തിരിതെളിയുമ്പോൾ തിരുവനന്തപുരത്തിന്‍റെ മുക്കുംമൂലയും ഒരുങ്ങി കഴിഞ്ഞു. നഗരത്തിൽ വിവിധ ഇടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന വേദികളാണ് മത്സരങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. 25 നദികളുടെ പേരിൽ 25 വേദികൾ.

വേദികളിലെല്ലാം ഡോക്ടർമാരുടെ സേവനവും, ആംബുലൻസും ഒരുക്കിയിട്ടുണ്ട്. പുത്തരിക്കണ്ടം മൈതാനിയിലാണ് ഭക്ഷണപ്പന്തൽ.സംസ്കൃതോത്സവവും അറബിക് സാഹിത്യോത്സവവും പരിപാടികൾക്കൊപ്പം നടക്കും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ മത്സര ഇനങ്ങളാകും.



TAGS :

Next Story