ചിറ്റൂരിൽ യുവാവിനെ കൊന്ന് പുഴയിൽ തള്ളി സംഭവത്തിൽ ആറ് പേർ പിടിയിൽ
മകന് സുഹൃത്തുക്കളുടെ ഭീഷണി ഉണ്ടായിരുന്നതായി സുവീഷിന്റെ അമ്മ
പാലക്കാട്: യുവാവിനെ കൊന്ന് പുഴയിൽ തള്ളി സംഭവത്തിൽ ആറ് പേർ പിടിയിൽ. 20 വയസുകാരനായ തത്തമംഗലം സ്വദേശി സുബിഷ് ആണ് കൊല്ലപ്പെട്ടത്.ബന്ധുക്കൾ നൽകിയ പരാതിയിൽ സുഹൃത്തുക്കളായ സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീർ, മദൻകുമാർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഋഷികേശിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.
ജൂലൈ 19 മുതൽ സുവീഷിനെ കാണാതായിരുന്നു. മകന് സൂഹൃത്തുക്കളുടെ ഭീഷണി ഉണ്ടായിരുന്നതായി സുവീഷിന്റെ അമ്മ വിജി പറഞ്ഞു. കഞ്ചാവ് വിൽപ്പനയാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
കഴിഞ്ഞമാസം 19നാണ് സുവീഷിനെ കാണാതാകുന്നത്. 26ാം തിയ്യതി വീട്ടുകാർ ചിറ്റൂർ പൊലീസിൽ പരാതി നൽകി. ഇന്നലെ രാത്രിയിലാണ് യാക്കര പുഴക്ക് സമീപത്ത് മൃതദേഹവശിഷ്ടങ്ങൾ കണ്ടെത്തിയത്. കാർ വാടകക്കെടുത്തതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുമായി തർക്കം നിലനിന്നിരുന്നെന്നും ഇവരിൽ നിന്നും മകന് ഭീഷണി ഉണ്ടായിരുന്നതായും സുവീഷിന്റെ അമ്മ പറയുന്നു
ജൂലൈ 19 ന് രാത്രി സുവീഷിനെ സുഹൃത്തുക്കൾ ബലം പ്രയോഗിച്ച് ബൈക്കിൽ കയറ്റി കൊണ്ടുപോയെന്നാണ് പൊലീസ് നൽകുന്ന വിവരം. തുടർന്ന് പാലക്കാട് നഗരത്തിലെ ശ്മാശനത്തിലെത്തിച്ച് വടികൊണ്ട് തലക്കടിച്ച് കൊന്നു. ജൂലൈ 20 ന് മൃതദേഹം യാക്കര പുഴയിൽ ഉപേക്ഷിച്ചതായും പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
Adjust Story Font
16