പെൻഷൻ വിതരണം; കെഎസ്ആർടിസിക്ക് 71 കോടി രൂപ കൂടി അനുവദിച്ചു
കെഎസ്ആർടിസിക്കായി ഈ വർഷത്തെ ബജറ്റിൽ 900 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്, എന്നാലിപ്പോൾ തന്നെ 1335 കോടി രൂപ കൈമാറി
തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് പെൻഷൻ വിതരണത്തിനായി ധനവകുപ്പ് വീണ്ടും തുക അനുവദിച്ചു. 71 കോടി രൂപയാണ് അനുവദിച്ചത്
നവംബർ മുതൽ പെൻഷന് ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴി ലഭ്യമാക്കാനായിരുന്നു തീരുമാനം. എന്നാലിതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ധനസഹായമെന്ന നിലയ്ക്ക് പെൻഷൻ വിതരണത്തിന് ആവശ്യമായ തുക കെഎസ്ആർടിസിക്ക് കൈമാറിയിരിക്കുന്നത്.
കെഎസ്ആർടിസിക്കായി ഈ വർഷത്തെ ബജറ്റിൽ 900 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്. എന്നാലിപ്പോൾ തന്നെ 1335 കോടി രൂപ ധനവകുപ്പ് കെഎസ്ആർടിസിക്ക് കൈമാറി.
Next Story
Adjust Story Font
16