യുദ്ധഭൂമിയിൽനിന്ന് 734 മലയാളി വിദ്യാർത്ഥികൾകൂടി നാടണഞ്ഞു
ഇതുവരെയായി 2,816 പേരാണ് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ യുക്രൈനിൽനിന്ന് നാട്ടിലെത്തിയത്
യുക്രൈനിൽനിന്ന് ഓപ്പറേഷൻ ഗംഗ രക്ഷൗദൗത്യത്തിന്റെ ഭാഗമായി ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലെത്തിയ 734 മലയാളികളെക്കൂടി കേരളത്തിലെത്തിച്ചു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ന് ഇവർ നാട്ടിലെത്തിയത്.
ഡൽഹിയിൽനിന്ന് 529 പേരും മുംബൈയിൽനിന്ന് 205 പേരുമാണ് ഇന്ന് എത്തിയത്. ഇതോടെ യുക്രൈനിൽനിന്ന് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നാട്ടിലെത്തിയവരുടെ ആകെ എണ്ണം 2,816 ആയി.
ഡൽഹിയിൽനിന്ന് ഞായറാഴ്ച രാത്രി ഷെഡ്യൂൾ ചെയ്ത രണ്ട് ചാർട്ടേഡ് വിമാനങ്ങൾ ഇന്ന് പുലർച്ചെ കൊച്ചിയിലെത്തി. 1.20ന് എത്തിയ ആദ്യ വിമാനത്തിൽ 178ഉം 2.30ന് എത്തിയ രണ്ടാമത്തെ വിമാനത്തിൽ 173ഉം യാത്രക്കാരുണ്ടായിരുന്നു. ഇന്ന് ഷെഡ്യൂൾ ചെയ്ത ചാർട്ടേഡ് വിമാനങ്ങളിൽ ആദ്യത്തേത് വൈകിട്ട് 6.30ന് കൊച്ചിയിലെത്തി. ഇതിൽ 178 പേരാണുണ്ടായിരുന്നത്. രാത്രി ഒരു ചാർട്ടേഡ് ഫ്ളൈറ്റ് കൂടി ഡൽഹിയിൽനിന്ന് കൊച്ചിയിലെത്തുന്നുണ്ട്. ഈ വിമാനത്തിൽ 158 പേരുമുണ്ട്.
യുക്രൈനിൽനിന്ന് മുംബൈ വിമാനത്താവളത്തിൽ ഇന്ന് 227 വിദ്യാർഥികളാണെത്തിയത്. ഇതിൽ 205 പേരെയും നാട്ടിൽ എത്തിച്ചു. സ്വദേശങ്ങൾക്ക് അടുത്തുള്ള വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണ് മുംബൈയിൽനിന്ന് വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നത്. ഇന്ന് എത്തിയവരിൽ കണ്ണൂരിലേക്കുള്ള ഒൻപത് വിദ്യാർഥികളും തിരുവനന്തപുരത്തേക്കുള്ള 13 വിദ്യാർഥികളും നാളെ പുലർച്ചെയോടെ നാട്ടിലെത്തും.
Summary: 734 more malayali students arrive Kerala from Ukraine
Adjust Story Font
16