ഒരു മാസം സോളാറില്‍ നിന്നും ലഭിക്കുക 74,400 യൂണിറ്റ്; മീഡിയവണ്‍ കെ.എസ്.ഇ.ബിക്കും വൈദ്യുതി നല്‍കും
1425 പാനലുകളും 7 ഇന്‍വെർട്ടർ യൂണിറ്റും ഘടിപ്പിച്ചിട്ടുണ്ട്
ആവശ്യമുള്ള സോളാര്‍ വൈദ്യുതി ഉപയോഗിച്ചതിന് ശേഷം ബാക്കി വരുന്നത് കെ.എസ്.ഇ.ബിക്ക് കൈമാറുന്ന തരത്തിലാണ് മീഡിയവണിലെ സോളാര്‍ പാനലിന്‍റെ പ്രവര്‍ത്തനം. ഒരു മാസം 74,400 യൂണിറ്റ് വൈദ്യുതി സോളാറില്‍ നിന്ന് ലഭിക്കും. 1425 പാനലുകളും 7 ഇന്‍വെർട്ടർ യൂണിറ്റും ഘടിപ്പിച്ചിട്ടുണ്ട്.
ആറു മാസമെടുത്താണ് മീഡിയവണില്‍ സോളാര്‍ പാനല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എറണാകുളം ആസ്ഥാനമായുള്ള മൂപ്പന്‍സ് എനര്‍ജി സൊലൂഷ്യന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് സോളാര്‍ പിടിപ്പിച്ചത്. വേനല്‍ക്കാലത്ത് കിട്ടുന്നത്ര വൈദ്യുതി ലഭിക്കില്ലെങ്കിലും വര്‍ഷകാലത്തും സോളാര്‍ പാനലില്‍ നിന്ന് വൈദ്യുതി കിട്ടും. സോളാറില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ നിന്ന് ആവശ്യമുള്ളത് മീഡിയവണ്‍ എടുത്തിട്ട് ബാക്കിവരുന്നത് കെ.എസ്.ഇ.ബിക്ക് നല്‍കുന്ന തരത്തിലാണ് കരാര്‍. പ്രത്യേക മൊബൈല്‍ ആപ്പ് വഴി അപ്പപ്പോള്‍ എത്ര വൈദ്യുതി ലഭിക്കുന്നുണ്ടന്ന് അറിയാന്‍ കഴിയും.
Adjust Story Font
16