ഫീസ് അടക്കാൻ വൈകി; ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിപ്പിച്ചു
സംഭവത്തിൽ പ്രിൻസിപ്പലിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം: സ്കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിപ്പിച്ചതായി പരാതി. തിരുവനന്തപുരം ആൽത്തറ ജംഗഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലാണ് സംഭവം. പരീക്ഷാ ഹാളിലേക്ക് കടന്നുവന്ന പ്രിന്‍സിപ്പല്‍ ഫീസടക്കാത്തതിന്റെ പേരില്‍ ഏഴാം ക്ലാസ് വിദ്യാർഥിയെ തറയിലിരുത്തി പരീക്ഷ എഴുതിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രിൻസിപ്പലിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
സ്കൂളിൽ നിരവധി കുട്ടികൾ ഫീസടക്കാനുണ്ടെങ്കിലും ഒരു കുട്ടിക്കെതിരെ മാത്രം പ്രിൻസിപ്പൽ നടപടി സ്വീകരിച്ചത് എന്തിനാണെന്ന് വ്യക്തമല്ലെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ ശിശുക്ഷേമ സമിതിക്ക് പരാതി നൽകി.
Next Story
Adjust Story Font
16