മാസ്റ്റേഴ്സ് മീറ്റിൽ സ്വർണം നേടി 84 കാരൻ; ഇരിങ്ങാലക്കുട ശങ്കരൻ നായരുടെ ഫിറ്റ്നസ് രഹസ്യം
കോഴിക്കോട് നടന്ന മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ മൂന്നു സ്വർണമാണ് നേടിയത്
84ാം വയസ്സിൽ നമുക്ക് എന്തൊക്കെ ചെയ്യാനാകും. വാർധക്യമാകുന്നതോടെ പലരും വീട്ടിൽ ഇരിപ്പാണെങ്കിൽ തൃശൂർ അന്നമനട സ്വദേശി ശങ്കരൻ നായർ ഓടി സ്വർണം വാരുകയാണ്. കോഴിക്കോട് നടന്ന മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ മൂന്നു സ്വർണമാണ് നേടിയത്. യോഗയും മുടങ്ങാതെയുള്ള വ്യായാമവുമാണ് ഇദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം. കോഴിക്കോട് കഴിഞ്ഞയാഴ്ച നടന്ന മലയാളി മാസ്റ്റേഴ്സ് അത് ലറ്റിക്സിലാണ് മൂന്നു കിലോമീറ്റർ നടത്തം അഞ്ച്, 10 കിലോമീറ്റർ ഓട്ടം എന്നി ഇനങ്ങളിൽ അന്നമ്മനട മേലഡൂർ പൈനാട്ടുകര ശങ്കരൻ നായർ 3 സ്വർണം നേടിയത്.
1982 മുതൽ മാസ്റ്റേഴ്സ് മീറ്റുകളിൽ പങ്കെടുക്കാറുണ്ട്. വിദ്യഭ്യാസ കാലം മുതൽ ജില്ലാ സംസ്ഥാന മത്സരങ്ങളിൽ മിന്നുന്ന പ്രകടനമാണ് ശങ്കരൻ നായർ കാഴ്ച വെച്ചിരുന്നത്. ചൈനയിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ 1600 മീറ്റർ, 400 മീറ്റർ റിലേ മത്സരങ്ങളിലും മെഡൽ നേടിയിരുന്നു.
Next Story
Adjust Story Font
16