Quantcast

മല കയറുന്നതിനിടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; വയനാട്ടിൽ 9 മരണം

തലപ്പുഴ കണ്ണോത്ത് മലയിൽ നിയന്ത്രണം വിട്ട ജീപ്പാണ് കൊക്കയിലേക്ക് മറിഞ്ഞത്, മരിച്ചവരെ എല്ലാവരെയും തിരിച്ചറിഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-08-25 13:26:28.0

Published:

25 Aug 2023 11:25 AM GMT

9 killed in Wayanad jeep overturns into trench
X

കൽപ്പറ്റ: വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച 9 പേരെ തിരിച്ചറിഞ്ഞു. റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരി അക്ക, വസന്ത എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകുന്നേരം 3.45നായിരുന്നു സംഭവം. മക്കി മലയിൽ നിന്ന് സ്വകാര്യ തേയില തോട്ടങ്ങളിൽ പണിക്ക് പോകുന്ന തൊഴിലാളികൾ സഞ്ചരിച്ച ജീപ്പാണ് മറിഞ്ഞത്. വെൺമണി ഭാഗത്തു നിന്നും തലപ്പുഴയിൽ നിന്ന് വരികയായിരുന്ന ജീപ്പ് കണ്ണോത്ത് മല കയറുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു.

ഗുരുതര പരിക്കുകളോടെ മാനന്തവാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരാണ് മരിച്ചത്. ചികിത്സയിലുള്ള 3 പേരുടെ നില ഗുരുതരമാണ്. അതിനാൽ തന്നെ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. 12 പേരാണ് ജീപ്പിലുണ്ടായിരുന്നത്. ഇതിൽ ഡ്രൈവറടക്കം കൊക്കയിലേക്ക് മറിയുകയായിരുന്നു

തൊഴിലാളികൾ സ്ഥിരം സഞ്ചരിക്കുന്ന ജീപ്പാണ് മറിഞ്ഞത്. ജോലിക്കായി ഈ വഴിയാണ് ഇവർ പതിവായി പോകുന്നതും. വയനാട് സ്വദേശികളാണ് മരിച്ചവരെല്ലാം.

ജീപ്പിന്റെ സാങ്കേതികത്തകരാറാണോ അപകടകാരണം എന്ന് വ്യക്തമല്ല. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വനം മന്ത്രി AK ശശീന്ദ്രൻ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പരിക്കേറ്റവർക്കുള്ള ചികിത്സയുൾപ്പെടെ എല്ലാ നടപടികളും ഏകോപിപ്പിക്കാനും വേണ്ട മറ്റു നടപടികൾ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി നിർദേശം നൽകി.

അപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജും വകുപ്പ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ആരോഗ്യ പ്രവർത്തകരുടേയും സേവനവും ചികിത്സയും ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്നും മരണമടഞ്ഞവരുടെ ബന്ധുക്കളുടെ ദു:ഖത്തിൽ പങ്കുചേരുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കാനും ആവശ്യമെങ്കിൽ കൂടുതൽ ഫോറൻസിക് സർജന്മാരുടെ സേവനം ഉറപ്പാക്കാനും മന്ത്രിയുടെ നിർദേശമുണ്ട്.

updating

TAGS :

Next Story