Quantcast

ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം വലിച്ചെറിയാൻ ശ്രമിച്ച 9 പേരെ വാഹനമടക്കം പിടികൂടി; 45,090 രൂപ പിഴ

ഒരു മനുഷ്യജീവൻ നഷ്‌ടപ്പെട്ടിട്ട് പോലും യാതൊരു കൂസലുമില്ലാതെ വീണ്ടും മാലിന്യം വലിച്ചെറിയാൻ തുനിയുന്നത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ

MediaOne Logo

Web Desk

  • Updated:

    2024-07-19 12:07:28.0

Published:

19 July 2024 9:53 AM GMT

Amayizhanjan_canal
X

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച 9 പേരെ വാഹനമടക്കം പിടികൂടി. ഇവർക്ക് 45,090 രൂപ കോർപറേഷൻ പിഴ ചുമത്തി. വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മേയർ അറിയിച്ചു. വനിതകളുടെ ഹെൽത്ത് സ്ക്വാഡ് ആണ് ഇവരെ പിടികൂടിയത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. മൂന്ന് ടീമുകളായി വിവിധഭാഗങ്ങളിൽ നടന്ന പരിശോധനകളിലാണ് വനിതാ ഹെൽത്ത് സ്‌ക്വാഡ് ആമയിഴഞ്ചാൻ തോടിൽ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ചവരെ വാഹനമടക്കം പിടികൂടിയത്.

ഒരു മനുഷ്യജീവൻ നഷ്ട്ടപെട്ടിട്ട് പോലും യാതൊരു കൂസലുമില്ലാതെ വീണ്ടും അതേ തോടിന്റെ മറ്റ് ഭാഗങ്ങളിൽ മാലിന്യം വലിച്ചെറിയാൻ തുനിയുന്നത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഇതിനൊന്നും യാതൊരു ന്യായീകരണവും ഇല്ല, കർശനമായ നടപടികൾ തന്നെ സ്വീകരിക്കുമെന്നും മേയർ അറിയിച്ചു.

നിലവിലെ നിയമമനുസരിച്ചുള്ള പിഴ ചുമത്തിയത് ആദ്യപടി മാത്രമാണ്. കൂടുതൽ തുകയുടെ പിഴയും വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് അടക്കമുള്ളവ സ്വീകരിക്കാനുള്ള നടപടികൾ തുടർന്ന് എടുക്കും. മാലിന്യം നഗരസഭയുടെയോ സർക്കാരിന്റെയോ ജീവനക്കാരുടെയോ മാത്രം ഉത്തരവാദിത്തമല്ല. നഗരം മലീമസമായാൽ അത് എല്ലാവരുടെയും വീഴ്ചയായി തന്നെ കാണണം. മാലിന്യം വലിച്ചെറിയുന്ന രീതി അവസാനിപ്പിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.

TAGS :

Next Story