കുറ്റ്യാടി പുഴയിൽ പതിനേഴുകാരൻ മുങ്ങി മരിച്ചു
കുറ്റ്യാടിയിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴായിരുന്നു അപകടം
കോഴിക്കോട്: കുറ്റ്യാടി പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. നടുപ്പൊയിൽ സ്വദേശി എടക്കോട്ട് കണ്ടി റഫീഖിന്റെ മകൻ മുഹമ്മദാണ്(17) മരിച്ചത്. കുറ്റ്യാടിയിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴായിരുന്നു അപകടം.
സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. അപകടത്തിൽപെട്ട മുഹമ്മദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story
Adjust Story Font
16