Quantcast

അടൂരിൽ വാഹനാപകടം; 21കാരനായ ബൈക്ക് യാത്രികൻ മരിച്ചു

അപകടത്തിൽപ്പെട്ട കാർ നിർത്താതെ പോയി

MediaOne Logo

Web Desk

  • Updated:

    14 Nov 2023 2:12 PM

Published:

14 Nov 2023 2:07 PM

അടൂരിൽ വാഹനാപകടം; 21കാരനായ ബൈക്ക് യാത്രികൻ മരിച്ചു
X

പത്തനംതിട്ട: എം സി റോഡിൽ അടൂർ മിത്രപുരത്തുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പെരുമ്പുളിക്കൽ മൈനാഗപള്ളി ശ്രീനിലയം അഭിറാം (21) ആണ് മരിച്ചത്. മിത്രപുരം മാർ ക്രിസോസ്റ്റം കോളേജിയെ ബികോം മൂന്നാം വർഷ വിദ്യാർത്ഥിയാണ്. കോളേജിൽ നിന്ന് വീട്ടിലേക്ക് ബൈക്കിൽ പോയ അഭിറാമിനെ എതിർ ദിശയിൽ വന്ന കാർ ഇടിച്ചിട്ടുകയായിരുന്നു. അപകടത്തിൽപ്പെട്ട കാർ നിർത്താതെ പോയി. പരിക്കറ്റ അഭിരാമിനെ പന്തളത്തെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

കോട്ടയത്തും യുവാവ് മരിച്ചു

റോഡുപണിക്കിടയിൽ മെറ്റിൽ നിരപ്പാക്കുന്ന വാഹനവും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വൈക്കം ടി.വി പുരം സ്വദേശി കെ.പി.സാനുവാണ് മരിച്ചത്. പുരംപൂതനേഴത്ത് വളവിൽ വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. റോഡിൽ ഗതാഗതം നിരോധിച്ചു നിർമാണ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. ഇടറോഡിൽ നിന്ന് സ്‌കൂട്ടർ നിർമാണം നടക്കുന്ന റോഡിലേക്ക് എത്തിയപ്പോഴാണ് അപകടം നടന്നത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മലപ്പുറം ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് വീണ് ബിഹാർ സ്വദേശിക്ക് പരിക്കേറ്റു. ഒറ്റപ്പിലാവ് താമസിക്കുന്ന ബിഹാർ സ്വദേശി അഖിൽ അഹമ്മദ്(53)നാണ് പരിക്കേറ്റത്.

TAGS :

Next Story