'ചേലക്കരയിലെ ന്യൂനപക്ഷ വോട്ടുകൾ CPMനൊപ്പം, അൻവറിന്‍റെ വാക്കുകൾക്ക് വിശ്വാസ്യതയില്ല': എ.സി മൊയ്തീന്‍
അഞ്ച് വർഷക്കാലം രമ്യ ഹരിദാസിനെ കൊണ്ട് അഞ്ച് കാശിന്റെ ഗുണം നാട്ടുകാർക്കുണ്ടായിട്ടില്ലെന്ന് എ.സി മൊയ്തീന്‍
തിരുവനന്തപുരം: ചേലക്കരയിലെ ന്യൂനപക്ഷ വോട്ടുകൾ സിപിഎമ്മിനൊപ്പമെന്ന് എ.സി മൊയ്തീൻ എംഎൽഎ. രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി പി.വി അൻവറിന് വേര് പിടിക്കാൻ കഴിയില്ലെന്നും അൻവറിന് ചേലക്കരയിൽ ഒരു പ്രതിഫലനവും ഉണ്ടാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ചേലക്കര സ്ഥാനാർഥി രമ്യാ ഹരിദാസിനെക്കൊണ്ട് ജനങ്ങൾക്ക് ഒരു ഉപകാരവും ഉണ്ടായിട്ടില്ലെന്നും എ.സി മൊയ്തീൻ മീഡിയവണിനോട് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിനായി പാർട്ടി സജ്ജമായി കഴിഞ്ഞു. ഏത് സ്ഥാനാർഥി കോൺഗ്രസിൽ നിന്ന് വന്നാലും തങ്ങൾക്ക് ഭയപ്പെടാനില്ല. അഞ്ച് വർഷക്കാലം രമ്യ ഹരിദാസിനെ കൊണ്ട് അഞ്ച് കാശിന്റെ ഗുണം നാട്ടുകാർക്കുണ്ടായിട്ടില്ല. പി.വി അൻവറിന്റെ വാക്കുകൾക്ക് വിശ്വാസ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. മതന്യൂനപക്ഷങ്ങൾ എക്കാലവും ഇടതുപക്ഷത്തിനൊപ്പം നിന്നവരാണ്. മോശമല്ലാത്ത ഭൂരിപക്ഷത്തിൽ ചേലക്കരയിൽ ഇടതുപക്ഷം സീറ്റ് നിലനിർത്തുമെന്നും എ.സി മൊയ്തീൻ പറഞ്ഞു.
Adjust Story Font
16