Quantcast

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർ മരിച്ചു

വണ്ടാനം മെഡിക്കൽ കോളജ് ഒന്നാം വർഷ വിദ്യാർഥികളാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-12-02 18:10:39.0

Published:

2 Dec 2024 4:43 PM GMT

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർ മരിച്ചു
X

ആലപ്പുഴ: കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കളർകോട് ജംഗ്ഷനിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദീപ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. കാറിൽ 11 പേർ ഉണ്ടായിരുന്നുവെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന നാലുപേർക്കും പരിക്കേറ്റിട്ടുണ്ട്. ഗൗരി ശങ്കർ, ആൽവിൻ, മുഹ്‌സിൻ, കൃഷ്ണദേവ് എന്നിവർക്കാണ് പരിക്കേറ്റത്.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ഒന്നാം വർഷ വിദ്യാർഥികളാണ് മരിച്ചത്. ഷെവർലെ ടവേര കാറാണ് അപകടത്തിൽപെട്ടത്. കായംകുളം രജിസ്ട്രേഷനിലുള്ള വാഹനമാണ്.

കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്. കെഎസ്ആർടിസി സൂപ്പർഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു. അരമണിക്കൂറോളം സമയമെടുത്താണ് കാറിലുള്ളവരെ പുറത്തേക്കെടുത്തത്. ഒരാൾ തൽക്ഷണം മരിച്ചിരുന്നു. വളരെ ​ഞെട്ടിക്കുന്ന സംഭവമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

TAGS :

Next Story