Quantcast

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: അപകടമൊഴിവായത് തലനാരിഴക്ക്

ഡ്രൈവർ എൽദോസ് കാറിൽ നിന്ന് പുറത്തേക്കിറങ്ങുകയും കാറിൽ തീപടരുകയുമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-02-04 14:47:03.0

Published:

4 Feb 2023 2:39 PM GMT

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: അപകടമൊഴിവായത് തലനാരിഴക്ക്
X

എറണാകുളം: എറണാകുളം കുറുംപ്പംപടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. കാർ പൂർണമായും കത്തി നശിച്ചു.

ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ പൂന്തക്കുഴി സ്വദേശി എൽദോസ് കാറിൽ നിന്ന് പുറത്തേക്കിറങ്ങുകയും കാറിൽ തീപടരുകയുമായിരുന്നു. പെരുമ്പാവൂരിൽ നിന്ന് ഫയർഫോഴ് എത്തിയാണ് തീ അണച്ചത്. കാർ കത്തുന്ന സമയമത്രയും റോഡിൽ പൊലീസ് ഗതാഗതം നിയന്ത്രിച്ചത് വലിയ അപകടമൊഴിവാക്കി.

കഴിഞ്ഞ ദിവസം കണ്ണൂരിൽ കാർ കത്തി ഗർഭിണിയും ഭർത്താവും മരിച്ച വാർത്തയ്ക്ക് പിന്നാലെ സമാനരീതിയിൽ നടക്കുന്ന നാലാമത്തെ സംഭവമാണിത്. ബുധനാഴ്ച രാവിലെയാണ് കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടമുണ്ടായത്. കുറ്റിയാട്ടൂർ സ്വദേശി റീഷ(24), ഭർത്താവ് പ്രജിത്ത്(35) എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. റീഷയ്ക്ക് പ്രസവവേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോവുകയായിരുന്നു കുടുംബം.

ആശുപത്രിയെത്താൻ നൂറ് മീറ്റർ മാത്രം ബാക്കി നിൽക്കെയാണ് അപകടമുണ്ടായത്. റീഷയും പ്രജിത്തും കാറിന്റെ മുൻസീറ്റിലും ബന്ധുക്കൾ പിൻസീറ്റിലുമായിരുന്നു. അപകടമുണ്ടായപ്പോൾ കാറിന്റെ പിൻസീറ്റിലിരുന്ന ആളുകളെ പെട്ടെന്ന് തന്നെ രക്ഷപ്പെടുത്തി. എന്നാൽ തീ പടർന്നതോടെ കാറിന്റെ മുൻ ഡോറുകൾ ലോക്കായി പോവുകയായിരുന്നു. പിന്നീട് ഫയർഫോഴ്‌സ് എത്തി ഇരുവരേയും പുറത്തെടുത്തപ്പോഴേക്കും ഇവർ മരിച്ചു

TAGS :

Next Story