വീട്ടുമുറ്റത്ത് നിർത്തിയിട്ട സൈനികന്റെ കാർ തകർത്ത നിലയിൽ
വീട്ടുമുറ്റത്ത് ഐസ്‌ക്രീം ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
ചെക്യാട് കൊയമ്പ്രം പാലത്തിന് സമീപം വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തകർത്ത നിലയിൽ. കൂത്തുപറമ്പ് മാലൂർ സ്വദേശിയായ സൈനികൻ മൂലയിൽ ഷിനോജിന്റെ കാറിന് നേരെയാണ് അക്രമം ഉണ്ടായത്. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് സംഭവം നടന്നത്. റിറ്റ്‌സ് കാറിന്റെ മുഴുവൻ ഗ്ലാസുകളും തകർത്ത നിലയിലാണുള്ളത്. വീട്ടുമുറ്റത്ത് ഐസ്‌ക്രീം ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബൈക്കിലെത്തിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് വീട്ടുകാർ പറഞ്ഞു. ചെക്യാട് സഹോദരിയുടെ വീട്ടിൽ വിഷു ആഘോഷിക്കാനായി എത്തിയതായിരുന്നു ഷിനോജ്.
A car parked in the backyard near Chekkyat was wrecked
Next Story
Adjust Story Font
16