Quantcast

ആവിക്കല്‍ തോട് സമരക്കാര്‍ക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസ്; പ്രതിഷേധം ശക്തം

സമരത്തിൽ പങ്കെടുത്ത 55 പേര്‍ക്കെതിരെയാണ് പൊലീസ് ഗുണ്ടാനിയമ പ്രകാരം കേസെടുത്തത്

MediaOne Logo

ijas

  • Updated:

    2022-07-16 01:34:56.0

Published:

16 July 2022 1:31 AM GMT

ആവിക്കല്‍ തോട് സമരക്കാര്‍ക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസ്; പ്രതിഷേധം ശക്തം
X

കോഴിക്കോട്: ആവിക്കല്‍ തോട് മലിന ജല പ്ലാന്‍റിനെതിരെ സമരം ചെയ്തവർക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുത്തതിൽ പ്രതിഷേധം ശക്തം. സമരത്തിൽ പങ്കെടുത്ത 55 പേര്‍ക്കെതിരെയാണ് പൊലീസ് ഗുണ്ടാനിയമ പ്രകാരം കേസെടുത്തത്. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ഗ്രാമീണർക്കും സ്ത്രീകൾക്കുമെതിരെ ഐ.പി.സി 107 വകുപ്പാണ് ചുമത്തിയത്. സമരത്തെ അടിച്ചമർത്താനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് പൊലീസ് നീക്കമെന്നാണ് സമരസമിതിയുടെ ആരോപണം. മതത്തിന്‍റെ പേരിൽ സമരക്കാരെ ഭിന്നിപ്പിക്കാനുള്ള നീക്കത്തെ ചൊറുത്ത് തോൽപ്പിക്കുമെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അരയ സമാജം പ്രവർത്തകർ പദ്ധതി പ്രദേശത്ത് പ്രകടനം നടത്തി.

അതേ സമയം പദ്ധതി നടപ്പിലാക്കുന്നതിൽ നിന്ന് പിൻമാറില്ലെന്ന് മേയർ പറഞ്ഞു. വെൽഫെയർ പാർട്ടി നേതാക്കളും പദ്ധതി പ്രദേശം സന്ദർശിച്ച് സമരത്തിന് പിന്തുണയറിയിച്ചു.

TAGS :

Next Story