അരീക്കോട് പൊലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് യൂടൂബറെ മർദ്ദിച്ചതിൽ പൊലീസ് കേസെടുത്തു
20 സി.പി.എം പ്രവർത്തകർക്കെതിരെയാണ് അരീക്കോട് പൊലീസ് കേസെടുത്തത്
മലപ്പുറം: അരീക്കോട് പൊലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് യൂടൂബറെ മർദ്ദിച്ചതിൽ പൊലീസ് കേസെടുത്തു. 20 സി.പി.എം പ്രവർത്തകർക്കെതിരെയാണ് അരീക്കോട് പൊലീസ് കേസെടുത്തത്. നിസാർ ബാബു എന്ന യൂടൂബറാണ് മർദനത്തിനിരയായത്.
നേരത്തെ അരീകോട് നവകേരള സദസ്സിൽ പരാതി നൽകാനെത്തിയ നിസാർ ബാബുവിനെ സി.പി.എം പ്രവർത്തകർ മർദിച്ചത്. മീഡിയവൺ സംഘം നിസാർ ബാബുവിന്റെ അഭിമുഖമെടുക്കുമ്പോഴായിരുന്നു മർദനം. സി.പി.എം പ്രവർത്തകർ മീഡിയവൺ സംഘത്തോട് തട്ടിക്കേറുകയും ചെയ്തു.
ഇതിൽ പരാതി നൽകാൻ നിസാർ ബാബു അരീക്കോട് പൊലീസ് സ്റ്റേഷനിലെത്തുകയും പൊലീസ് സ്റ്റേഷൻ വളപ്പിലിട്ട് സി.പി.എം പ്രവർത്തകർ വീണ്ടും മർദിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. വധഭീഷണി മുഴക്കൽ, ആയുധമുപയോഗിച്ച് മർദിക്കൽ, ഭീഷണിപ്പെടുത്തി സാധനങ്ങൾ അപഹരിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
Next Story
Adjust Story Font
16