എറണാകുളം നായരമ്പലത്ത് പ്ലസ് വൺ വിദ്യാർഥിയെ റാഗ് ചെയ്‌തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു
മുടി വളർത്തിയതിന് പ്ലസ് ടു വിദ്യാർഥികൾ മകനെ ആക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്ന് രക്ഷിതാക്കൾ പരാതി നൽകിയിരുന്നു
കൊച്ചി: എറണാകുളം നായരമ്പലത്ത് പ്ലസ് വൺ വിദ്യാർഥിയെ റാഗ് ചെയ്‌തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. മുടി വളർത്തിയതിന് പ്ലസ് ടു വിദ്യാർഥികൾ മകനെ ആക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്ന് കുടുംബം പരാതി നൽകിയിരുന്നു.
പരാതിക്കാരനും ആരോപണ വിധേയരും പ്രായപൂർത്തിയാകാത്തവരായത് കൊണ്ട് ജുവനൈൽ നിയമ പ്രകാരമെ കേസെടുക്കാൻ സാധിക്കുകയുള്ളുവെന്ന് പൊലീസ് ഇരുകൂട്ടരെയും അറിയിച്ചിരുന്നു. മർദിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് നായരമ്പലം പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ബുധനാഴ്ചയാണ് പരാതിക്കടിസ്ഥാനമായ സംഭവം നടക്കുന്നത്. പ്ലസ് വണിന് പഠിക്കുന്ന വിദ്യാർഥിയെ മുടി വളർത്തിയതിന്റെ പേരിൽ ആക്ഷേപിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും ക്ലാസ് റൂമിനകത്ത് നിന്ന് മർദിക്കുകയും ചെയ്തു.
സംഭവത്തിൽ പ്രതികരിക്കുകയും പരാതി നൽകുകയും ചെയ്യുമെന്ന് പറഞ്ഞപ്പോൾ പിന്നീട് സ്‌കൂളിന്റെ പുറത്തുവെച്ചും വലിയ രീതിയിൽ മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്‌കൂൾ അധികൃതരും അന്വേഷണം നടത്തുന്നുണ്ട്. കുട്ടികൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം രക്ഷിതാക്കൾക്കിടയിൽ ഉയർന്നു വരുന്നുണ്ട്.
Adjust Story Font
16