യുവതിയെ കയ്യേറ്റം ചെയ്‌തെന്ന് പരാതി; മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാർക്കെതിരെ കേസ്
സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചവരിലൊരാൾ ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അരുണാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു
കോഴിക്കോട് മെഡിക്കൽ കോളജിലുണ്ടായ സംഘർഷത്തിൽ സെക്യൂരിറ്റി ജീവനക്കാർക്കെതിരെ യുവതിയുടെ പരാതിയിൽ കേസ്. സെക്യൂരിറ്റി ജീവനക്കാർ മോശമായി പെരുമാറിയെന്നാണ് യുവതി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നേരത്തെ അഞ്ചംഗ സംഘം ജീവനക്കാരെ മർദ്ദിച്ചതിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനെ തുടർന്നാണ് ജീവനക്കാർക്കെതിരെയും കേസെടുത്തിരിക്കുന്നത്.
അതേസമയം സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചവരിലൊരാൾ ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അരുണാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സൂപ്രണ്ടിനെ കാണാനെത്തിയവരെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സെക്യൂരിറ്റി ജീവനക്കാരെ അഞ്ചംഗസംഘം മർദ്ദിച്ചത്. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമം ദിനപത്രം സീനിയർ റിപ്പോർട്ടർ പി ഷംസുദ്ദീനും മർദനമേറ്റിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന് മുന്നിലാണ് സംഭവം. സൂപ്രണ്ടിനെ കാണാൻ എത്തിയവരെ പാസില്ലാതെ ആശുപത്രിയിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സെക്യൂരിറ്റി ജീവനക്കാരായ ദിനേഷ്, രവീന്ദ്ര പണിക്കർ, ശ്രീലേഷ് എന്നിവരെയാണ് 5 അംഗ സംഘം മർദ്ദിച്ചത്. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
A case was filed against the security staff in the conflict in Kozhikode Medical College on the complaint of the woman
Adjust Story Font
16