Quantcast

തൃശൂരില്‍ നായയുടെ കടിയേറ്റ പശു പേവിഷബാധയേറ്റ് ചത്തു

ഇന്നലെ മുതല്‍ പശു പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു

MediaOne Logo

Web Desk

  • Published:

    1 Oct 2022 4:44 AM

stray dogs attack stray dogs
X

തൃശൂര്‍: തൃശൂർ പാലപ്പിള്ളിയിൽ നായയുടെ കടിയേറ്റ പശു പേവിഷബാധയേറ്റ് ചത്തു. എച്ചിപ്പാറ സ്വദേശി അബ്ദുല്ലയുടെ പശുവാണ് ചത്തത്. ഇന്നലെ മുതല്‍ പശു പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു.

കഴിഞ്ഞ ആഴ്ച മൂവാറ്റുപുഴ ആയവനയിലും സമാന സംഭവം നടന്നിരുന്നു. തെരുവ് നായയുടെ കടിയേറ്റ പശുവിന് പേയിളകുകായിരുന്നു. ആയാവന കാലാമ്പൂര്‍ ചെറങ്ങരകുടിയില്‍ കരീമിന്‍റെ പശുവിനെയാണ് തെരുവുനായ ആക്രമിച്ചത്. ഇതിനു ശേഷം നിരീക്ഷണത്തിലായിരുന്നു പശു. ഇതിനിടെയാണ് ഇന്നു രാവിലെ പശുവിന് പേയിളകി കയറുപൊട്ടിച്ച് ഓടി നാട്ടുകാരെ ആക്രമിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോത്താനിക്കാട് പൊലീസത്തെി പശുവിന വെടിവച്ചു കൊല്ലുകയായിരുന്നു.

TAGS :

Next Story