എറണാകുളത്ത് ജുമാമസ്ജിദ് പ്രസിഡൻറിനും സെക്രട്ടറിക്കും നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം
പരിക്കേറ്റവരെ ആശുപത്രിയിൽ കയറിയും സംഘം മർദിച്ചു
എറണാകുളം: തായിക്കാട്ടുകര ജുമാമസ്ജിദ് പ്രസിഡൻറിനും സെക്രട്ടറിക്കും നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം. പ്രസിഡൻറ് അലികുഞ്ഞ്, സെക്രട്ടറി ഷമീർ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഇവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അക്രമി സംഘം ആശുപത്രിയിൽ കയറിയും പരിക്കേറ്റവരെ മർദിച്ചു. ആശുപത്രിയിൽ 20,000 രൂപയുടെ നഷ്ടമുണ്ടായി. ആശുപത്രി അടിച്ചുതകർത്തതിനും രോഗികളെ ആക്രമിച്ചതിനും പൊലീസ് കേസെടുത്തു.
ഇന്നലെ നടന്ന ജുമാ നമസ്‌കാരത്തിന് ശേഷം ലഘുലേഖകൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് മർദനമുണ്ടായത്. ജുമാമസ്ജിദ് പരിസരത്ത് അധിക്ഷേപകരമായ നോട്ടീസ് വിതരണം ചെയ്തത് ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
Next Story
Adjust Story Font
16