കഴക്കൂട്ടത്ത് അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു
ആന്ധ്രാ സ്വദേശി നർതു(25) ആണ് മരിച്ചത്
![A guest worker died of electrocution in Kazhakoottam A guest worker died of electrocution in Kazhakoottam](https://www.mediaoneonline.com/h-upload/2024/06/26/1431131-untitled-1.webp)
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഇതരസംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു.. ആന്ധ്രാപ്രദേശ് സ്വദേശി നർതു(25) ആണ് മരിച്ചത്. സ്വകാര്യ ഫ്‌ളാറ്റിന്റെ നിർമ്മാണത്തിനായി മണ്ണുപരിശോധന നടക്കുന്ന സ്ഥലത്തുവെച്ചാണ് ഷോക്കേറ്റത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കഴക്കൂട്ടത്ത് ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. എങ്ങനെയാണ് യുവാവിന് ഷോക്കേറ്റത് എന്ന് വ്യക്തമല്ല. വെള്ളക്കെട്ടുള്ള സ്ഥലത്താണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് മറ്റ് തൊഴിലാളികൾ പൊലീസിനെ അറിയിച്ചിരിക്കുന്ന വിവരം.
Next Story
Adjust Story Font
16