മൃഗസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കർമ്മസേന
പദ്ധതിയുടെ കേരളത്തിലെ പ്രവർത്തനോദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു
A - Help പദ്ധതിയുടെ ഉദ്ഘാടനം ചിഞ്ചുറാണി നിര്‍വഹിക്കുന്നു
തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കർമ്മസേന രൂപീകരിക്കുന്നു. അക്രഡിറ്റഡ് ഏജന്‍റ് ഫോർ ഹെൽത്ത് ആന്‍റ് എക്സ്റ്റൻഷൻ ഓഫ് ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ എന്ന പേരിലാണ് പുതിയ സേന. പദ്ധതിയുടെ കേരളത്തിലെ പ്രവർത്തനോദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു.
കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക സഹായത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. മൃഗസംരക്ഷണ പ്രവർത്തനങ്ങൾ കർഷകരുടെ വീട്ടുപടിക്കലെത്തിക്കുന്നതിനും വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമാണ് ലക്ഷ്യമിടുന്നത്. മൃഗ സംരക്ഷണമേഖലയിൽ വലിയ മാറ്റമാണ് പദ്ധതി കൊണ്ട് വരികയെന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് ചിഞ്ചു റാണി പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെ 2000 'എ ഹെൽപ്പർമാരെ' പരിശീലനം നല്കി വില്ലേജ് തലത്തിൽ നിയമിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ പരിശീലന കിറ്റ് വിതരണ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും നിർവഹിച്ചു.
Adjust Story Font
16