ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ: മുഖ്യമന്ത്രി നാളെ ഉന്നതതല യോഗം വിളിച്ചു
വനം, റവന്യു, നിയമ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും
ഇടുക്കി: ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി നാളെ ഉന്നതതല യോഗം വിളിച്ചു. വനം, റവന്യു, നിയമ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. രാവിലെ 10 മണിക്കാണ് യോഗം .
ഇടുക്കി ജില്ലയിൽ മൊത്തത്തിലുള്ള പ്രശ്‌നങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം. പട്ടയവുമായി ബന്ധപ്പെട്ടതുൾപ്പടെ നിരവധി വിഷയങ്ങൾ ജില്ലയിൽ നിലനിൽക്കെയാണ് ബഫർ സോൺ വിഷയം ഉടലെടുത്തത്. എല്ലാ സർക്കാരിനും തലവേദനയായിട്ടുള്ളതാണ് ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ. ഇതിന് ശാശ്വതമായ പരിഹാരം കാണുകയാണ് ലക്ഷ്യം.
Next Story
Adjust Story Font
16