Quantcast

മാപ്പർഹിക്കാത്ത ക്രൂരതയ്ക്കുള്ള ശിശുദിനത്തിലെ ചരിത്രവിധി: വി.ഡി സതീശൻ

അഞ്ച് വയസുള്ള കുഞ്ഞിന്റെ ജീവന് മറ്റൊന്നും പകരമാകില്ലെന്ന് വി.ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-11-14 08:10:33.0

Published:

14 Nov 2023 7:00 AM GMT

Opposition leader VD Satheesan against the implementation of the Citizenship Amendment Act.
X

തിരുവനന്തപുരം: ആലുവ പീഡനകൊലക്കേസിലെ പോക്‌സോ കോടതിയുടെ വിധി മാപ്പർഹിക്കാത്ത ക്രൂരതയ്ക്കുള്ള ശിശുദിനത്തിലെ ചരിത്രവിധിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അഞ്ച് വയസുള്ള കുഞ്ഞിന്റെ ജീവന് മറ്റൊന്നും പകരമാകില്ല. ലോകം എന്തെന്ന് അറിയും മുമ്പെ ആ കുഞ്ഞ് അനുഭവിച്ചത് അങ്ങേയറ്റത്തെ വേദനയാണ്. മാതാപിതാക്കളുടെ ഉളളിൽ എന്നും നീറി പുകയുന്ന ഒരു ഓർമ്മയാണവളെന്നും കുറ്റവാളി ദയ അർഹിക്കുന്നില്ലെന്നും വി.ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പ്രതി അസഫാഖ് ആലത്തിന് വധശിക്ഷയും വിവിധ വകുപ്പുകളിലായി അഞ്ച് ജീവപരന്ത്യം ശിക്ഷയുമാണ് എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമൻ വിധിച്ചത്. പ്രതി ദയ അർഹിക്കുന്നില്ലെന്നും പ്രായം പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

അസഫാഖ് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ജൂലൈ 28നാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരിയെ പ്രതി അസഫാഖ് ആലം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്നത്. അതിവേഗം നടപടിക്രമങ്ങൾ പൂർത്തിയായ കേസിൽ സംഭവം നടന്ന് 110 ആം ദിവസമാണ് ശിക്ഷാ വിധി.

TAGS :

Next Story