കോഴിക്കോട് തുവ്വപ്പാറയിൽ തെരുവുനായയുടെ കടിയേറ്റ കുതിര ചത്തു
കുതിരക്ക് പേവിഷബാധയേറ്റതായി സംശയം
representative image
കോഴിക്കോട്: കോഴിക്കോട് തുവ്വപ്പാറയിൽ തെരുവുനായയുടെ കടിയേറ്റ കുതിര ചത്തു. കുതിരക്ക് പേവിഷബാധയേറ്റതായി സംശയമുണ്ട്. നായയുടെ കടിയേറ്റശേഷവും ആളുകളെയും കൊണ്ട് കുതിര സവാരി നടത്തിയിരുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നതിനുശേഷമേ പേവിഷബാധ സ്ഥിരീകരിക്കാനാകൂ എന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Next Story
Adjust Story Font
16