Quantcast

കണ്ണൂരിൽ പൊലീസ് ഡംബിങ് യാർഡിൽ വൻ തീപിടുത്തം

തളിപ്പറമ്പിലെ പൊലീസ് സ്റ്റേഷനിൽ വിവിധ കേസുകളിലായി കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് കുറുമാത്തൂർ വെള്ളാരംപാറയിൽ സൂക്ഷിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    16 Feb 2023 8:22 AM

Published:

16 Feb 2023 8:19 AM

fire , police dumbing yard, Kannur,
X

കണ്ണൂർ: കുറുമാത്തൂർ വെള്ളാരംപാറയിലെ പൊലീസ് ഡംബിങ് യാർഡിൽ വൻ തീപിടുത്തം. വാഹനങ്ങൾ കത്തി നശിക്കുന്നു. വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിങ് യാർഡിൽ ഉള്ളത്.

തളിപ്പറമ്പിലെ പൊലീസ് സ്റ്റേഷനിൽ വിവിധ കേസുകളിലായി കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് കുറുമാത്തൂർ വെള്ളാരംപാറയിൽ സൂക്ഷിക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെയാണ് വാഹനങ്ങള്‍ക്ക് തീ പിടിച്ചു തുടങ്ങിയത്. പൊലീസും ഫയർഫോഴ്യും ചേർന്ന തീയണക്കാനുള്ള ശ്രമങ്ങള്‍ തുടർന്നുകൊണ്ടിരിക്കുകയാണ്.

വർഷങ്ങളായി പിടിച്ചെടുത്ത നൂറു കണക്കിന് വാഹനങ്ങളാണ് കത്തി നശിക്കുന്നത്. തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തീ പടരാത്ത വാഹനങ്ങള്‍‌ പ്രദേശവാസികളുടെ സഹായത്തോടെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.

TAGS :

Next Story