Quantcast

കോയമ്പത്തൂരിൽ ഗോഡൗണിൽ കണ്ടെത്തിയ പുലിയെ കെണിയിലാക്കി

തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്

MediaOne Logo

Web Desk

  • Published:

    22 Jan 2022 3:24 AM GMT

കോയമ്പത്തൂരിൽ ഗോഡൗണിൽ കണ്ടെത്തിയ പുലിയെ കെണിയിലാക്കി
X

കോയമ്പത്തൂരിൽ സ്വകാര്യ കമ്പനിയുടെ ഗോഡൗണിനകത്ത് കണ്ടെത്തിയ പുലിയെ കെണിയിലാക്കി. തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്.നാല് ദിവസം മുൻപ് വാളയാറിന് 19 കിലോമീറ്റർ അപ്പുറം പി.കെ പുതൂരിലാണ് കെട്ടിടത്തിനകത്ത് പുലിയെ കണ്ടെത്തിയത്. സാനിറ്ററി ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിനകത്താണ് പുലി കയറിയത്. പുലി എങ്ങനെ കെട്ടിടത്തിനകത്ത് കയറി എന്നതിനെ കുറിച്ച് വ്യക്തമല്ല.

കുറച്ച് ദിവസം മുമ്പ് സമീപത്തെ കോളജിലെ സി.സി.ടി.വിയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. കെട്ടിടത്തിനകത്ത് പുലിയുണ്ടെന്ന് ശ്രദ്ധയിൽ പെട്ട നാട്ടുകാരാണ് വിവരം വനം വകുപ്പിനെ അറിയിച്ചത്. തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ച സിസിടിവിയിലും പുലി നടക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. തുടർന്ന് ഗോഡൗണിലെ ഒരു വാതിൽ തുറന്ന് അതിനടുത്ത് കൂട് സ്ഥാപിച്ചു. അഞ്ചോളം സിസിടിവി ക്യാമറകളും വനം വകുപ്പ് ഇവിടെ വെച്ചിരുന്നു. ഇതിൽ പുലിയുടെ നീക്കങ്ങളെല്ലാം നിരീക്ഷിച്ചു. ഇന്ന് പുലർച്ചെയാണ് പുലി കൂട്ടിനുള്ളിൽ കുടുങ്ങിയത്. കെണിയിലായ പുലിയ ബന്ധിപ്പൂർ വനത്തിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്.

TAGS :

Next Story