പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; ആറ് പേർക്ക് പരിക്ക്
ലോറി ഡ്രൈവർക്കും ക്ലീനർക്കും വീട്ടിലുണ്ടായിരുന്ന നാലുപേർക്കുമാണ് പരിക്കേറ്റത്
പത്തനംതിട്ട: പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. ലോറി ഡ്രൈവർക്കും ക്ലീനർക്കും വീട്ടിലുണ്ടായിരുന്ന നാലുപേർക്കും പരിക്കേറ്റു. അപകടത്തിൽ വീട് പൂർണമായും തകർന്നു.
തിരുവനന്തപുരത്തേക്ക് കാലിത്തീറ്റയുമായി പോയ ലോറിയാണ് മറിഞ്ഞത്. പുലർച്ചെ 5.45 ഓടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല.
Next Story
Adjust Story Font
16