നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് തട്ടി മധ്യവയസ്കൻ മരിച്ചു
ബന്ധുവിന്റെ വീട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അപകടം
ചെമ്മാട്: മലപ്പുറം ചെമ്മാട് സ്വദേശി മണ്ണു മാന്തിയന്ത്രം തട്ടി മരിച്ചു. ചെമ്മാട് സ്വദേശി മുഹമ്മദ് റാഫി (52) ആണ് മരിച്ചത്. ബന്ധുവിന്റെ വീട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ മണ്ണു മാന്തി യന്ത്രത്തിന്റെ ബക്കറ്റ് അബദ്ധത്തിൽ ദേഹത്ത് തട്ടുകയായിരുന്നു.
ഉടൻ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും
Next Story
Adjust Story Font
16