Quantcast

താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കസ്റ്റഡിയിൽ

ഇന്നലെ രാത്രിയാണ് താമരശ്ശേരി പരപ്പൻപൊയിലിൽ ഒരു സംഘം ഭാര്യയെയും ഭർത്താവിനെയും വീട്ടിൽ കയറി തട്ടിക്കൊണ്ടുപോയത്

MediaOne Logo

Web Desk

  • Updated:

    8 April 2023 4:51 AM

Published:

8 April 2023 4:49 AM

താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കസ്റ്റഡിയിൽ
X

കോഴിക്കോാട്: താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. തട്ടിക്കൊണ്ടുപോയ സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

നേരത്തേയും സാമ്പത്തിക തർക്കങ്ങളുമായി ബന്ധപ്പെട്ട് ഈ വീട്ടിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് താമരശ്ശേരി പരപ്പൻപൊയിലിൽ ഒരു സംഘം ഭാര്യയെയും ഭർത്താവിനെയും വീട്ടിൽ കയറി തട്ടിക്കൊണ്ടുപോയത്. പരപ്പൻപെയിൽ മാമ്പറ്റക്കുന്ന് മുഹമ്മദ് ഷാഫിയെയും ഭാര്യ സനിയയെയുമാണ് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്.

ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. മൂന്നോ നാലോ പേരടങ്ങിയ സംഘം വീട്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നാണ് വിവരം. തോക്കൂ ചൂണ്ടി ബലമായി സ്വിഫ്റ്റ് കാറിൽ കയറ്റുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഷാഫിയെ കാറിൽ കയറ്റാൻ ശ്രമിക്കുന്നിതിനിടെ തടയാൻ ചെന്നതോടെയാണ് സനിയയെയും കാറിൽ കയറ്റുകയായത്. പിന്നീട് കുറച്ച് ദൂരം പിന്നിട്ടതിന് ശേഷം സനിയയെ വഴിയിൽ ഇറക്കി വിട്ടു. ശേഷം ഷാഫിയെയും കൊണ്ട് അക്രമികൾ രക്ഷപെട്ടു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നണ് സംശയം. എന്നാലിത് സ്ഥിരീകരിച്ചിട്ടില്ല. കണ്ണൂർ ഭാഷയിൽ സംസാരിക്കുന്നവരാണ് വന്നതെന്നാണ് ദൃക്ഷസാക്ഷികൾ അറിയിക്കുന്നത്.



TAGS :

Next Story