അക്രമകാരികളായ കാട്ടാനകളെ പിടികൂടുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം
ഏറ്റവും കൂടുതൽ ആക്രമണകാരിയായ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി മാറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനാണ് പ്രഥമ പരിഗണന
പ്രതീകാത്മക ചിത്രം
ഇടുക്കി:ഇടുക്കി ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ അക്രമകാരികളായ കാട്ടാനകളെ പിടികൂടുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരും.ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ.എസ് അരുൺ, വനവകുപ്പ് ചീഫ് വെറ്റിനറി സർജൻ അരുൺ സഖറിയ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും.നിലവിലെ സാഹചര്യങ്ങൾ സംബന്ധിച്ച് ഡോക്ടർ അരുൺ സക്കറിയ ഹൈറേഞ്ച് സർക്കിൾ സി.സി.എഫിന് സമർപ്പിച്ച നിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്യും.
ഏറ്റവും കൂടുതൽ ആക്രമണകാരിയായ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി മാറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനാണ് പ്രഥമ പരിഗണന. പ്രദേശത്ത് ഭീതി പരത്തുന്ന ചക്കക്കൊമ്പനെയും മൊട്ടവാലനെയും പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുന്ന കാര്യവും വനംവകുപ്പിൻ്റെ പരിഗണനയിലുണ്ട്.വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് സമർപ്പിക്കും.
Adjust Story Font
16