എറണാകുളത്ത് മധ്യവയസ്‌കൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു
കരുമാലൂർ സ്വദേശി ഷാജിയാണ് മരിച്ചത്
എറണാകുളം കാലടി കാഞ്ഞൂരിൽ മധ്യവയസ്‌കൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു.കരുമാലൂർ സ്വദേശി ഷാജിയാണ് മരിച്ചത്. സാമ്പത്തിക തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഓട്ടോറിക്ഷയിൽ സുഹൃത്തിന്റെ വീട്ടിലെത്തിയതിന് ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.ദേഹത്ത് മണ്ണെണ ഒഴിച്ചാണ് ആത്മഹത്യ ചെയ്തത്. സംഭവ സ്ഥലത്ത് നിന്ന് ഷാജി മരിച്ചു.
Next Story
Adjust Story Font
16