വാടക വീട്ടിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു; പെരുവഴിയിലാകുമെന്ന ആശങ്കയിൽ ഒരമ്മയും മകളും
വെടിവെച്ചാന്‍കോവില്‍ സ്വദേശി ശ്രീകലയാണ് സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയില്‍ രണ്ടു ദിവസമായി സെക്രട്ടറിയേറ്റിനു മുന്‍പില്‍ സമരം ചെയ്യുന്നത്.
തിരുവനന്തപുരം: വാടക വീട്ടില്‍ നിന്നും വീട്ടുടമ ഇറങ്ങാന്‍ ആവിശ്യപ്പെട്ടതിനാല്‍ പെരുവഴിയിലാകുമെന്ന ആശങ്കയിലാണ് ഒരമ്മയും മകളും. വെടിവെച്ചാന്‍കോവില്‍ സ്വദേശി ശ്രീകലയാണ് സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയില്‍ രണ്ടു ദിവസമായി സെക്രട്ടറിയേറ്റിനു മുന്‍പില്‍ സമരം ചെയ്യുന്നത്.
പ്ലസ് ടുവിന് ഉന്നത വിജയം നേടിയ മകളുടെ തുടര്‍ പഠനത്തിനുള്ള സൗകര്യമൊരുക്കാന്‍ കഴിയില്ലെന്ന നിരാശയിലുമാണ് ഈ അമ്മ. പതിനെട്ടു വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചു. അന്ന് മുതലേ ജീവിതപ്രതിസന്ധികളോട് സമരം ചെയ്യുകയാണ്. ഇന്നിപ്പോള്‍ പ്ലസ് ടുവിന് ഉന്നത വിജയം നേടിയ മകളുടെ തുടര്‍പഠനത്തിനുള്ള ചിലവ് കണ്ടെത്തണം. ചിലവ് കൂടുമ്പോഴും വരുമാനമൊന്നുമില്ല. ഇതിനിടയിലാണ് വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ മുതലാളി വീട് ഒഴിഞ്ഞു തരണമെന്ന് ആവിശ്യപെടുന്നത്.
"30 ദിവസത്തിനുള്ളില്‍ വീട് ഒഴിയണമെന്നാണ് മുതലാളി പറഞ്ഞിരിക്കുന്നത്. അച്ഛനില്ലാത്ത എന്റെ മകളെ തെരുവോരത്തിട്ട് ഞാന്‍ എങ്ങനെ പഠിപ്പിക്കും. എന്റെ മകള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇത്രയും കാലം ജീവിച്ചത്. ഇനിയും ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ കഴിയില്ല. വാടക കൊടുക്കാന്‍ പോലും പണമില്ലാത്ത തനിക്ക് മരണമല്ലാതെ മറ്റൊരു വഴിയില്ല." ശ്രീകല പറഞ്ഞു.
Adjust Story Font
16