Quantcast

ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ കുഴഞ്ഞു വീണു മരിച്ചു

എടരിക്കോട് മമ്മാലിപ്പടി സ്വദേശി പൂഴിത്തറ റുഖിയയാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-06-22 13:07:10.0

Published:

22 Jun 2022 12:58 PM GMT

ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ കുഴഞ്ഞു വീണു മരിച്ചു
X

മക്ക: ഈ വർഷത്തെ ഹജ്ജ് കർമത്തിനായി എത്തിയ മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറ റുഖിയ (58) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ഉംറ നിർവഹിക്കുന്നതിനിടയിൽ മർവ്വയിൽ വെച്ച് കുഴഞ്ഞ് വീഴുകയും മരിക്കുകയുമായിരുന്നു.

ഈ മാസം പത്തിന് അൽഹിന്ദ്‌ ഹജ്ജ് ഗ്രൂപ്പ് മുഖേന സഹോദരൻ മൊയ്‌ദീന്റെ കൂടെയാണ് ഇവർ ഹജ്ജിനെത്തിയിരുന്നത്. പരേതനായ മുക്രിയൻ കല്ലുങ്ങൽ സൈദലവിയാണ് ഭർത്താവ്. മക്ക കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

TAGS :

Next Story