Quantcast

ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

തൃശൂർ കാട്ടൂർ പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജ്ജിന്റെ മകൾ എൽസ മരിയ ആണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    27 Jan 2023 4:30 AM

Published:

27 Jan 2023 4:24 AM

one-and-a-half-year-old girl, tragic,  water,  bucket, died, thrissur,
X

തൃശൂർ: ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. തൃശൂർ കാട്ടൂർ പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജ്ജിന്റെ മകൾ എൽസ മരിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്.

ഒരു പ്രസവത്തിൽ മൂന്ന് മക്കളാണ് ജോർജ്ജിനുള്ളത്. ഇതിലെ പെൺകുട്ടിയാണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ ശുചിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവസ്ഥലത്തിനടുത്ത് ഉണ്ടായിരുന്ന പൊലീസ് വാഹനത്തിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നൽകും.

TAGS :

Next Story