കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹരജി ഇന്ന് സുപ്രിം കോടതിയില്‍
കഴിഞ്ഞ തവണ ഹരജി പരിഗണിച്ച സുപ്രിംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു
സുപ്രിം കോടതി
ഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഹരജി പരിഗണിച്ച സുപ്രിംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു കൊണ്ട് കേന്ദ്രം പുറത്തിറക്കിയ രണ്ട് ഉത്തരവുകൾക്കെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്.കഴിഞ്ഞ തവണ കേരളത്തിന്‍റെ സ്യൂട്ട് ഹരജി പരിഗണിച്ച സുപ്രിം കോടതി, കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു.കേന്ദ്രസര്‍ക്കാര്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും. അനുച്ഛേദം 131ആം പ്രകാരം കേരളം സമര്‍പ്പിച്ചിരിക്കുന്ന ഒര്‍ജിനല്‍ സ്യൂട്ടും അടിയന്തിരമായ കടമെടുക്കാന്‍ ആവശ്യപ്പെട്ടുള്ള അപേക്ഷയുമാണ് കോടതി പരിഗണിക്കുക.
ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുക. സാമ്പത്തികമായി കേന്ദ്രം ഞെരുക്കുന്നുവെന്നാണ് കേരളം ഹരജിയിൽ ആരോപിച്ചിരുന്നത്. കേന്ദ്രതീരുമാനം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാന സമ്പദ്‌വ്യവസ്ഥയിൽ വൻ ആഘാതം സൃഷ്ടിക്കാമെന്നും സ്യൂട്ട് ഹരജിയിൽ കേരളം വിശദീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രക്രിയയിലും സാമ്പത്തിക സ്വയംഭരണത്തിലും കേന്ദ്രം കൈകടത്തുന്നുവെന്നാണ് ഹരജിയിലെ പ്രധാന ആക്ഷേപം.
Adjust Story Font
16