Quantcast

കൊല്ലത്ത് തെരുവുനായയുടെ കടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബം ചികിത്സയിൽ

ശാസ്താംകോട്ട തടാകം കാണാൻ എത്തുന്ന നിരവധി വിനോദസഞ്ചാരികളാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുന്നത്

MediaOne Logo

ijas

  • Updated:

    2022-09-10 14:21:06.0

Published:

10 Sep 2022 2:06 PM GMT

കൊല്ലത്ത് തെരുവുനായയുടെ കടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബം ചികിത്സയിൽ
X

കൊല്ലം: ശാസ്താംകോട്ടയിൽ തെരുവുനായയുടെ കടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബം ചികിത്സയിൽ. കോയിപ്രം എസ്.എച്ച്.ഒ സജീഷ് കുമാറിനും കുടുംബത്തിനുമാണ് പരിക്കേറ്റത്. ശാസ്താംകോട്ട ശുദ്ധജല തടാകം കാണാൻ എത്തുന്ന നിരവധി പേരാണ് ദിവസവും നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നത്.

വ്യാഴാഴ്ച ശാസ്താംകോട്ട ശുദ്ധജല തടാകം കാണാൻ എത്തിയതായിരുന്നു പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലെ ഇൻസ്പെക്ടർ സജീഷ്കുമാറും കുടുംബവും. തടാകം കാണാൻ ഇറങ്ങിയപ്പോൾ തെരുവുനായ ആക്രമിച്ചു. സജീവ് കുമാറിന്‍റെ ഭാര്യ രാഖിയുടെ കാലിലാണ് ആദ്യം നായ കടിച്ചത്. കാലിൽ മുറിവേറ്റ ഭാഗം കഴുകുന്നതിനിടെ നായ വീണ്ടും എത്തി മകൻ ആറു വയസ്സുകാരൻ ആര്യനെയും കടിച്ചു. ഏറെ പണിപ്പെട്ട് നായയെ തള്ളി മാറ്റുന്നതിനിടെ ഇൻസ്പെക്ടർ സജീഷ്കുമാറിനും മുറിവേറ്റു. മൂന്നുപേരും ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തി. പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിൽസ തേടി.

ശാസ്താംകോട്ട തടാകം കാണാൻ എത്തുന്ന നിരവധി വിനോദസഞ്ചാരികളാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുന്നത്. തടാകത്തിന്റെ തീരത്തിനോട് ചേർന്നുള്ള ഇടവഴികളിലും കാടുകളിലുമാണ് തെരുവുനായ്ക്കൾ പെറ്റുപെരുകുന്നത്.

TAGS :

Next Story