Quantcast

മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി; റെയ്ഡിൽ ഒന്നര കോടിയുടെ സ്ഥിര നിക്ഷേപ രേഖ കണ്ടെത്തി

കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ ഓഫീസർ എ എം ഹാരിസിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    17 Dec 2021 2:14 AM

മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി; റെയ്ഡിൽ ഒന്നര കോടിയുടെ സ്ഥിര നിക്ഷേപ രേഖ കണ്ടെത്തി
X

മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി ഇടപാടിനെ തുടർന്ന് നടത്തിയ റെയ്ഡിൽ ഒന്നര കോടിയുടെ സ്ഥിര നിക്ഷേപ രേഖ കണ്ടെത്തി. കോട്ടയം മുൻ ജില്ലാ ഓഫിസറും സീനിയർ എൻവയോൺമെന്റൽ എൻജിനീയറുമായ ജോസ്‌മോന്റെ കൊല്ലം എഴുകോണിലെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോഴാണ് ഒന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകൾ കണ്ടെത്തിയത്. കൊല്ലത്തു നിർമാണം നടക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ രേഖകളും വാഗമണ്ണിൽ നിർമാണം നടക്കുന്ന 'ഇന്ന്' റിസോർട്ട് രേഖകളും കണ്ടെടുത്തു. ഒന്നര ലക്ഷം രൂപയും അമേരിക്കൻ ഡോളർ അടക്കം വിദേശ കറൻസികളും വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ ഓഫീസർ എ എം ഹാരിസിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ജോസ് മോന്റെ വീട്ടിലെ റെയ്ഡ്. നിലവിൽ ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫിസിലെ ഉദ്യോഗസ്ഥനായ ജോസ് മോൻ ഒളിവിലാണെന്നാണ് സൂചന.

A raid conducted following a bribery deal with the Pollution Control Board found a fixed deposit of Rs 1.5 crore.

TAGS :

Next Story