Quantcast

മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കം; ഭൂമികുലുക്കം അല്ലെന്ന് പ്രാഥമിക നിഗമനം

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വന്‍ ശബ്ദമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2024-10-30 02:27:16.0

Published:

30 Oct 2024 12:56 AM GMT

Pothukal earth vibration
X

മലപ്പുറം: മലപ്പുറം പോത്തുകല്ല് ആനക്കല്ലില്‍ ഭൂമിക്കടിയില്‍ നിന്നും മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാർ. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വന്‍ ശബ്ദമുണ്ടായത്. പത്തേമുക്കാലോടെ വീണ്ടും സമാനമായ ശബ്ദം ഉണ്ടായി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി പ്രദേശത്തെ ജനങ്ങളെ മാറ്റി. നെട്ടിക്കുളം യു പി സ്കൂളിലേക്കാണ് പ്രദേശത്തെ കുടുംബങ്ങളെ മാറ്റിയത്. ഭൂമികുലുക്കം അല്ലെന്നാണ് പ്രാഥമിക നിഗമനം.



TAGS :

Next Story