മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് എ.സമ്പത്തിനെ നീക്കി
കെ.ജി.ഒ.എ നേതാവായിരുന്ന ശിവകുമാറാണ് പുതിയ പ്രൈവറ്റ് സെക്രട്ടറി
തിരുവനന്തപുരം: മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മുൻ എം.പി എ.സമ്പത്തിനെ നീക്കി. കെ.ജി.ഒ.എ നേതാവായിരുന്ന ശിവകുമാറാണ് പുതിയ പ്രൈവറ്റ് സെക്രട്ടറി.
മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പാർട്ടി തൃപ്തി രേഖപ്പെടുത്തിയിരുന്നില്ല. ഇതിനെ തുടർന്നാണ് നടപടി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായിരുന്നു എ.സമ്പത്ത്.
കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ടി.കെ രാമകൃഷ്ണന്‍റെ അഡീഷണൽ സെക്രട്ടറിയായി ശിവകുമാർ പ്രവർത്തിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16