Quantcast

ആലപ്പുഴയിൽ സ്‌കൂള്‍ ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു.

MediaOne Logo

Web Desk

  • Updated:

    14 Jun 2024 5:52 AM

Published:

14 Jun 2024 4:41 AM

ആലപ്പുഴയിൽ സ്‌കൂള്‍ ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം
X

ആലപ്പുഴ: ചെങ്ങന്നൂരില്‍ സ്‌കൂൾ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന 17 കുട്ടികളും സുരക്ഷിതർ. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് ആല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം വെച്ച് തീപിടിച്ചത്. പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. അല്പ സമയത്തിനുള്ളില്‍ സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. ചെങ്ങന്നൂരില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ അണച്ചു.

TAGS :

Next Story