'ആറ് മാസം പ്രായമായ കുഞ്ഞിനെ പുറത്തെടുക്കണം'; പതിനഞ്ചുകാരിയുടെ ഹരജിയിൽ ഹൈക്കോടതി
നിലവിലെ നിയമപ്രകാരം ഗർഭിണിയായി 24 ആഴ്ച്ച പിന്നിട്ടാൽ ഗർഭഛിദ്രം അനുവദനീയമല്ല
കൊച്ചി: ആറ് മാസം ഗർഭിണിയായ പതിനഞ്ചുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കണമെന്ന് ഹൈക്കോടതി. ജനിക്കുന്ന കുട്ടിയുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം. സർക്കാർ ആശുപത്രിയിൽ ഉടൻ ശസ്ത്രക്രിയ നടത്തി ശിശുവിന് മികച്ച ചികിത്സ നൽകണം. തീരുമാനം വൈകുന്നത് പെൺകുട്ടി അനുഭവിക്കേണ്ടി വരുന്ന വേദനയുടെ ആക്കം കൂട്ടുമെന്നും ജസ്റ്റിസ് വി.ജി അരുൺ ചൂണ്ടിക്കാട്ടി. പോക്‌സോ കേസിൽ ഇരയായ പതിനഞ്ചുകാരിയുടെ ഹരജിയിലാണ് കോടതിയുടെ നിർണായക വിധി.
ഗർഭഛിദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്. നിലവിലെ നിയമപ്രകാരം ഗർഭിണിയായി 24 ആഴ്ച്ച പിന്നിട്ടാൽ ഗർഭഛിദ്രം അനുവദനീയമല്ല. പെൺകുട്ടിയുടെ ആരോഗ്യനില കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. പെൺകുട്ടിക്ക് ചികിത്സ നൽകുന്നത് സംബന്ധിച്ച് സജ്ജീകരണങ്ങളെല്ലാം ഉടൻ പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിഷ്‌കർശിച്ചു.
Next Story
Adjust Story Font
16